സൗജന്യ ഡാറ്റ, രണ്ട് വര്‍ഷത്തെ വാലിഡിറ്റി; 'മേള സ്‌പെഷ്യല്‍ ഓഫറു‍'മായി ബിഎസ്എന്‍എല്‍ !

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (13:54 IST)
വീണ്ടുമൊരു തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ എത്തുന്നു. രണ്ടു വര്‍ഷത്തെ വാലിഡിറ്റി ലഭിക്കുന്ന 'മേള സ്‌പെഷ്യല്‍ ഓഫര്‍' എന്ന പേരിലാണ് ഈ ഓഫര്‍ എത്തുന്നത്. കമ്പനി, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ സിം കാര്‍ഡും ഈ ഓഫറിനോടോപ്പം നല്‍കുന്നുണ്ട്. 
 
നാനോ, മൈക്രോ, നോര്‍മല്‍ സിം കാര്‍ഡുകള്‍, എംഎന്‍പി (പോര്‍ട്ട് ഇന്‍) ഉപഭോക്താക്കള്‍ക്ക് 2017 ജൂണ്‍ 31 വരെയാണ് ലഭിക്കുക. ബിഎസ്എന്‍എല്ലിന്റെ ഈ ഓഫറിന്റെ കീഴില്‍ 110 രൂപ, 220 രൂപ, 500 രൂപ എന്നീ റീച്ചാര്‍ജുകള്‍ക്ക് ഫുള്‍ ടോക്‌ടൈം ലഭിക്കുന്നതോടോപ്പം രണ്ട് വര്‍ഷം വാലിഡിറ്റിയില്‍ ഒരു ജിബി ഫ്രീ ഡാറ്റയും 25p/ മിനിറ്റ് എന്ന നിരക്കില്‍ എല്ലാ കോളുകളും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.  
Next Article