സ്‌കൂട്ടര്‍ വിപണിയില്‍ പുതു വിസ്മയം തീര്‍ക്കാന്‍ ബിഎംഡബ്യൂ കണ്‍സെപ്റ്റ് ലിങ്ക് !

Webdunia
തിങ്കള്‍, 29 മെയ് 2017 (15:06 IST)
പെര്‍ഫോമെന്‍സ് ബൈക്കുകള്‍ക്കൊപ്പം ഭാവി സ്‌കൂട്ടറുകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ബി.എം.ഡബ്യു മോട്ടോറാഡ്. ഇതിന്റെ ഭാഗമായി വേറിട്ട രൂപത്തില്‍ കണ്‍സെപ്റ്റ് ലിങ്ക് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഇറ്റലിയില്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ജര്‍മന്‍ നിര്‍മാതാക്കളായ  ബിഎംഡബ്യു മോട്ടോറാഡ്. 
 
അത്യാധുനിക ഫീച്ചേര്‍സ് ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ കണ്‍സെപ്റ്റ് ലിങ്ക് കമ്പനി അവതരിപ്പിച്ചത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് സമാനമായ രീതിയിലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പകരമുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ. സ്പീഡ്, നാവിഗേഷന്‍, ബാറ്ററി സ്റ്റാറ്റസ്, മ്യൂസിക് തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഈ സ്കൂട്ടറിലുണ്ട്. ഇന്റേണല്‍ എന്‍ജിന്റെ അഭാവത്തില്‍ ധാരാളം സ്റ്റോറേജ് സ്‌പേസ് സീറ്റിനടിയില്‍ ലഭ്യമാകും.  
 
നീളമേറിയ ബാറ്ററി പാക്ക് റിയല്‍ വീലിലേക്കെത്തിക്കുന്ന കരുത്തിലായിരിക്കും സ്‌കൂട്ടര്‍ കുതിക്കുക. എന്നാല്‍ ബാറ്ററി ശേഷി സംബന്ധിച്ചുള്ള മെക്കാനിക്കല്‍ ഫീച്ചേര്‍സുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഭാരം താരതമ്യേന കുറഞ്ഞ വാഹനത്തില്‍ സീറ്റിന്റെ നീളം ആവശ്യാനുസരണം റൈഡര്‍ക്ക് സെറ്റ് ചെയ്ത് വെയ്ക്കാം. കാറുകളിലേതിന് സമാനമായി റിവേഴ്‌സ് ഗിയറും ഈ സ്കൂട്ടറിലുണ്ട്. 
Next Article