സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,750 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണു സ്വര്‍ണവില കുറയുന്നത്. ഒരു പവന് 21,920 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. ഇടയ്ക്ക് 22,400 രൂപ വരെയെത്തിയിരുന്നു.