നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ സ്വര്‍ണ വള ഊരിയെറിഞ്ഞെന്ന് അധികൃതര്‍ പരാതി നല്കിയ സംഭവത്തില്‍ രണ്ടു ദിവസത്തിനകം കസ്റ്റംസ് മുമ്പാകെ ഹാജരാകാമെന്ന് നടന് കലാഭവന്‍ മണി.
കഴിഞ്ഞ ദിവസം മണിക്ക് കസ്റ്റംസ് അധികൃതര്‍ സമന്‍സ് നല്‍കിയിരുന്നു.വ്യാഴം, വെള്ളി ദിവസങ്ങളിലൊന്നില്‍ മണി എത്തുമെന്നാണ് മാനേജര്‍ കസ്റ്റംസ് സൂപ്രണ്ടിനെ അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് മണി നെടുമ്പാശേരി കസ്റ്റംസ് ഓഫീസില്‍ എത്തണമെന്നാണ് കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നത്. അസൗകര്യമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും പറഞ്ഞിരുന്നു.