സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2013 (11:09 IST)
PRO
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 20,640 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാമിന് 2580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കുത്തനെ ഇടിഞ്ഞ സ്വര്‍ണവില കഴിഞ്ഞ ആഴ്ചയോടെ തലയുയര്‍ത്തിയിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവില്‍പ്പന നടക്കുന്ന സമയമാണിത്. പവന് 20,800 എന്ന നിലയിലാണ് പോയവാരം വിപണി അവസാനിച്ചത്.

സ്വര്‍ണ വില 19720 രൂപവരെ കുറഞ്ഞിരുന്നു.
പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.