പൊതുമേഖലാ സ്ഥാപനമായ സ്കൂട്ടേഴ്സ് ഇന്ത്യയെ ഏറ്റെടുക്കുന്നില്ലെന്ന് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. സ്കൂട്ടേഴ്സ് ഇന്ത്യയുടെ 95 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കമ്പനി.
ഞങ്ങള്‍ ഇക്കാര്യം വിശകലനം ചെയ്തു. എന്നാല്‍ ഇപ്പോള്‍ സ്കൂട്ടേഴ്സ് ഇന്ത്യയെ ഏറ്റെടുക്കേണ്ടെന്നാണ് തീരുമാനിച്ചത്. എന്നാല്‍ സ്കൂട്ടേഴ്സ് ഇന്ത്യയെ ഒരിക്കലും ഏറ്റെടുക്കില്ലെന്ന് അര്ഥമാക്കണ്ട- മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രസിഡന്റ് പവന് ഗോയങ്ക പറഞ്ഞു.
നഷ്ടത്തെ തുടര്‍ന്ന് സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയെ ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും നേരത്തെ പറഞ്ഞിരുന്നു.