സൌജന്യ ലാപ്ടോപ്പ് പദ്ധതി; കല്ലേറും പെട്രോള്‍ ബോബും

Webdunia
ഞായര്‍, 10 മാര്‍ച്ച് 2013 (10:30 IST)
PRO
വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി ലാപ്‌ടോപ്‌ നല്‍കാനുള്ള ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ പദ്ധതി കലാശിച്ചത് അക്രമത്തില്‍.

26 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്റര്‍ മീഡിയേറ്റ്‌ പരീക്ഷ ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി ലാപ്‌ടോപ്‌ നല്‍കാനുള്ള ഫോം വിതരണത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ രണ്ടു ചേരികളായി തിരിഞ്ഞ്‌ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

വിദ്യര്‍ത്ഥികള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ കല്ലേറും പെട്രോള്‍ ബോംബേറും വരെയുണ്ടായി. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ എത്തിയ പോലീസും ദ്രുത കര്‍മ്മസേനയും കൂട്ടത്തല്ലില്‍ പങ്കാളികളായതോടെ സംഘര്‍ഷമായി.

ആള്‍ക്കൂട്ടത്തിന്‌ നേരെ പോലീസ്‌ സംഘങ്ങള്‍ ലാത്തിച്ചാര്‍ജജ്‌ നടത്തി. 20 വിദ്യാര്‍ത്ഥികള്‍ക്കും ആറ്‌ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. ഇതുവരെ ആരേയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌.