സൂപ്പര്‍ യാത്രയ്ക്ക് ഓഡി എ7 ഇന്ത്യയിലേക്ക്

Webdunia
ശനി, 30 ഏപ്രില്‍ 2011 (15:58 IST)
PRO
PRO
സൂപ്പര്‍ യാത്രയ്ക്ക് ഓഡി എ 7 ഇന്ത്യയിലേക്ക്. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയുടെ സൂപ്പര്‍ ലക്‍ഷ്വറി മോഡലായ എ7 അടുത്തമാസം ഇന്ത്യയിലെത്തും. മെയ് 11ന് ഓഡി എ 7 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഓഡി വ്യക്‌താവ്‌ അറിയിച്ചു.

ഏകദേശം 65 ലക്ഷം രൂപയായിരിക്കും ഇന്ത്യയില്‍ ഓഡി എ 7ന് വില. 3.0 ലിറ്റര്‍ ടിഎഫ്‌എസ്‌ഐ ക്വാട്ട്രോ പെട്രോള്‍ എന്‍ജിന്‍, 3.0 ലിറ്റര്‍ ടിഡിഐ ക്വാട്ട്രോ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ രണ്ട്‌ പതിപ്പുകളായിട്ടാണ്‌ ഓഡി എ7 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ആഗോളതലത്തില്‍ ജനപ്രിയ മോഡലുകളായ എ8, ആര്‍8 തുടങ്ങിയ മോഡലുകള്‍ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടെ ഓഡി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.