സിനിമക്കള്ളന്മാരെ ആപ്പിലാക്കാന്‍ മൊബൈല്‍ ‘ആപ്പ് ‘എത്തുന്നു

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2013 (16:51 IST)
PRO
കോടികള്‍ മറിയുന്ന സിനിമമേഖലയെ തകര്‍ത്ത് വര്‍ദ്ധിച്ചു വരുന്ന ‘പൈറസി‘ തടയാനായി മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. വ്യാജസിനിമകളുടെ പ്രചരണം തിരിച്ചറിയാനും റിപ്പോര്‍ട്ട് ചെയ്യാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. ആന്ധ്രാ പ്രദേശ് ഫിലിം ചേമ്പറാണ് ഇത് പുറത്തിറക്കുന്നത്.

ഇന്ത്യന്‍ മൂവീ കോപ് (ഐ എം സി) എന്ന ഫ്രീ ആപ്ലിക്കേഷനാണ് ലഭിക്കുന്നത്. 8 ഭാഷകളിലാണ് ഇത് ലഭ്യമാകുന്നത്. പൈറസി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പ്രത്യേകം സമ്മാ‍നങ്ങളും ഉണ്ടാകും.

നോര്‍ത്ത് ബ്രിഡ്ജ് ക്യാപിറ്റല്‍ ഏഷ്യ എന്ന ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 14,400 കോടി രൂപയാണ് സിനിമയിലൂടെ ലഭിക്കുന്നത്. ഏകദേശം 1050 സിനിമകള്‍ ഒരു വര്‍ഷം ഇറങ്ങുന്നുണ്ട്. 14 ശതമാനത്തോളം ഈ വരുമാനം വീഡിയോ പൈറസിയിലൂടെ നഷ്ടപ്പെടുകയാണ്.