സാംസംങ് ഗാലക്സി എസ് 4 എത്തി; ഒന്നു പരിചയപ്പെടാം!

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2013 (13:08 IST)
PRD
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗമാകാന്‍ സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 4 ഇന്ത്യന്‍ വിപണിയിലെത്തി. അത്ഭുതങ്ങള്‍ ഏറെയുള്ള ഈ ഫോണിനെ ഒന്നു പരിചയപ്പെടാം

16 ജിബി മോഡലിന് 41,500 രൂപയാണ് വില ആരംഭിക്കുന്നത്. രണ്ട് നിറത്തിലാണ് പ്രധാനമായും എത്തിയിരിക്കുന്നത് വൈറ്റ് മിസ്റ്റും, ബ്ലാക്ക് ഫ്രോസ്റ്റും.

ഇത് ഫോണെന്ന് വിളിക്കുന്നതിനേക്കാള്‍ ഒരു ഫാബ്ലെറ്റെന്ന് വിളിക്കുന്നതാവും ഉചിതം. പക്ഷേ അഞ്ചിഞ്ച് സ്കീനാണെങ്കിലും കയ്യില്‍ വളരെ നന്നായിത്തന്നെ ഒതുങ്ങും.

വലതുവശത്തായാണ് പവര്‍ബട്ടണ്‍.ശബ്ദനിയന്ത്രണം ഇടത് വശത്തും. സിം കാര്‍ഡും, മൈക്രോ എസ്ഡി കാര്‍ഡും, ബാറ്ററിയുമെല്ലാം ബാക്ക് കവര്‍ തുറന്നാല്‍ കാണാനാകും.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ആദ്യ എട്ടു-കോര്‍ പ്രൊസസറുമായാണ് ഗാലക്‌സി എസ് 4 ന്റെ വരവ്. 2 ജിബി റാമും ആന്‍ഡ്രോയ്ഡ് 4.2.2 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമും.

ഇതിലെ മുഖ്യക്യാമറ 13 മെഗാപിക്‌സലാണ്. വീഡിയോ കോളിങിനുള്ള സെക്കന്‍ഡറി ക്യാമറ 2 മെഗാപിക്‌സലുമാണ്. ഡ്യുവല്‍ ഷോട്ട്, സിനിമ ഷോട്ട് പോലുള്ള പ്രത്യേക ക്യാമറ ഫീച്ചറുകളും എസ് 4 ലുണ്ട്. എഫ് എം റേഡിയോ ഇല്ല.

അഞ്ചിഞ്ച് ഫുള്‍ എച്ച് ഡി (1080 X 1920) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് എസ് 4 ന്റേത്. അകലെ നിന്ന് ഫോണിലേക്ക് നോക്കിയാലും ഷാര്‍പ്പ് ആന്‍ഡ് ക്ലിയര്‍.

കണ്ണുകൊണ്ടും കൈകൊണ്ടും ആക്ഷന്‍ കാണിച്ച് നമുക്ക് ഈ ഫോണിനെ അല്‍പ്പം അകലെനിന്നും നിയന്ത്രിക്കാനാകും.