2012 ജൂണ്‍ 1 മുതല്‍ 2013 ജൂണ്‍ 1 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. വരുമാനക്കണക്കില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനേയും (26.9 മില്യണ്‍ ഡോളര്‍), റാഫേല്‍ നദാലിനേയും (26.4 മില്യണ്‍ ഡോളര്‍) ഷറപ്പോവ മറിക്കടന്നു.
അടുത്ത പേജ്: സമ്പന്ന കായിക താരങ്ങള്‍
29 മില്യണ്‍ ഡോളര്‍ വരുമാനവുമായിട്ടാണ് ഈ സുന്ദരി ഒന്നാം സ്ഥാനം നേടിയത്. ലോകത്തെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരം ടൈഗര്‍ വുഡ്‌സാണ്. 78 മില്യണ്‍ ഡോളറാണ് ടൈഗറിന്റെ സമ്പാദ്യം. 71.5 മില്യണ്‍ ഡോളറുമായി റോജര്‍ ഫെഡററാണ് രണ്ടാം സ്ഥാനത്ത്.
അടുത്ത പേജ്: ഷറപ്പോവയ്ക്ക് പിന്നിലായവര്‍
സമ്പന്നരായ വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഷറപ്പോവയ്ക്ക് പിന്നിലായി യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് (20.5 മില്യണ്‍ ഡോളര്‍), ചൈനയുടെ നാലി (18.2 മില്യണ്‍ ഡോളര്‍), ബെലാറസിന്റെ വിക്ടോറിയ അസാരങ്ക (15.7 മില്യണ്‍ ഡോളര്‍) എന്നിവരാണുള്ളത്.
അടുത്ത പേജ്: ഷറപ്പോവ ബിക്കിനിയില്‍