സംസ്ഥാന ബജറ്റ് മാര്‍ച്ച് 18-ന് ശേഷം

Webdunia
വെള്ളി, 17 ഫെബ്രുവരി 2012 (10:36 IST)
സംസ്ഥാന ബജറ്റ് മാര്‍ച്ച് 18-ന് ശേഷം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മാര്‍ച്ച് 18-ന് പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണിത്.

എന്നാല്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തില്‍ മാറ്റമുണ്ടാകില്ല. മന്ത്രിസഭ വീണ്ടും ചേര്‍ന്ന് പുതിയ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കും.

മാര്‍ച്ച് 31 മുമ്പ് ബജറ്റ് പാസ്സാക്കേണ്ടതുണ്ട്. അതിനാല്‍ മാര്‍ച്ച് 19-ന് ബജറ്റ് അവതരിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.