സംസ്ഥാന ധനമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത്

Webdunia
ചൊവ്വ, 5 മെയ് 2015 (09:50 IST)
രാജ്യത്തെ ധനമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് നടക്കും. മെയ് ഏഴ്, എട്ട് തിയതികളിലാണ് യോഗം ചേരുക. കോവളം ലീല ഹോട്ടലിലാണ് സമ്മേളനം നടക്കുക.
 
സമ്മേളനത്തില്‍ 125ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനായി മന്ത്രി കെ എം മാണി കഴിഞ്ഞയിടെ ചുമതലയേറ്റിരുന്നു. അതിനുശേഷം നടക്കുന്ന ആദ്യയോഗമാണ് തിരുവനന്തപുരത്തേത്.
 
ചരക്കുസേവന നികുതി അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വരുന്ന നികുതിനഷ്‌ടം നികത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും.