വോക്‌സ്‌വാഗന്‍ പസാത്‌ ഇന്ത്യയിലെത്തി

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (19:22 IST)
PRO
PRO
ബ്‌ളൂമോഷന്‍ സാങ്കേതികത ഉപയോഗിച്ച്‌ പരിഷ്‌ക്കരിച്ച വോക്‌സ്‌വാഗന്‍ പസാത്‌ ഇന്ത്യന്‍ വിപണിയിലെത്തി. 20.80- 25.65 ലക്ഷമാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.

ട്രാഫിക്‌ ജാമില്‍ പെടുമ്പോള്‍ എന്‍ജിന്‍ തനിയെ ഓഫാകുകയും ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തുമ്പോള്‍ എന്‍ജിന്‍ സ്‌റ്റാര്‍ട്ടാകുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗിയര്‍ മാറ്റുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍ക്ക്‌ ലഭ്യമാകുമെന്നത്‌ മറ്റൊരു സവിശേഷതയാണ്‌.

ഡീസല്‍ വേരിയന്റില്‍ ലഭ്യമാകുന്ന പുതിയ പസാത്‌ മാന്വല്‍ ഗിയര്‍, ഓട്ടോമാറ്റിക്‌ ഗിയര്‍ മോഡലുകളില്‍ ലഭ്യമാണ്‌. 167.6 ബിഎച്ച്‌പി കരുത്തുള്ള 2.0 ലിറ്റര്‍ ടിഡിഐ എന്‍ജിനാണ്‌ ഉപയോഗിച്ചിരിക്കുന്നത്.