ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കില്‍ വലിയ മാറ്റമില്ലാതെ തുടരുന്നു. രൂപയുടെ വിനിമയ നിരക്ക് ബുധനാഴ്ച രാവിലെ 39.40/41 എന്ന നിലയിലാണ് തുടരുന്നത്.
ചൊവ്വാഴ്ച വൈകിട്ട് വിദേശനാണ്യ വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 39.41/42 എന്ന നിലയിലായിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് രൂപയുടെ വിനിമയ നിരക്ക് 39.40/41 എന്ന നിലയിലേക്ക് നേരീയ ഉയര്‍ച്ച കാണിച്ചു.
പക്ഷെ അല്‍പ്പ സമയത്തിനു ശേഷം രൂപയുടെ വിനിമയ നിരക്ക് പഴയപടി 39.40/4150 എന്ന നിലയിലേക്ക് തിരിച്ചുപോവുകയാണുണ്ടായത്. ബുധനാഴ്ച രാവിലെ വിദേശനാണ്യ വിപണിയില്‍ ഡോളര്‍ വില്‍പ്പനയോ വാങ്ങലോ കാര്യമായി നടന്നില്ല എന്നതാണ് പ്രധാനമായും രൂപയുടെ വിനിമയ നിരക്ക് പഴയപടി തുടരാനിടയായത്.
അതുപോലെ തന്നെ ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെയുണ്ടായ ചാഞ്ചാട്ടവും രൂപയുടെ നില പഴയപടി തുടരാനിടയായി.