ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികളില്‍ ഗണ്യമായ വര്‍ധന. ഫെബ്രുവരിയില്‍ 15.1 ശതമാനം വര്‍ധനയാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരിയില്‍ 6.92 ലക്ഷം വിനോദസഞ്ചാരികളാണ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 6.01 ലക്ഷമായിരുന്നു.
ജനുവരി-ഫെബ്രുവരി കാലയളവില്‍ 12.30 ലക്ഷം വിദേശസഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. 2010ലേതിനേക്കാളും 12.7 ശതമാനം ആണ് ഇത്.