വാഹന നികുതി: സമയം നീട്ടി

Webdunia
വ്യാഴം, 24 ഏപ്രില്‍ 2014 (14:04 IST)
PRO
PRO
വാഹന നികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം ഏപ്രില്‍ 25വരെ നീട്ടി. സര്‍ക്കാരാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ഏപ്രില്‍ 15 വരെയാണ് നേരത്തെ വാഹന നികുതി അടയ്ക്കാനുള്ള സമയം അനുവധിച്ചത്. എന്നാല്‍ ഈ മാസം ഒട്ടേറെ അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ തീയതി 25 വരെ നീട്ടാന്‍ ഗതാഗത വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 25 വരെ തീയതി നീട്ടിയത്.