ലോകകപ്പ് ആഘോഷിക്കാന്‍ ടാറ്റ ഡോകോമോ

ചൊവ്വ, 22 ഫെബ്രുവരി 2011 (10:36 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് നോട്ട് ഔട്ട് എന്ന പേരില്‍ ടാറ്റ ഡോകോമോ പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കുന്ന റീചാര്‍ജ് വൌച്ചറുകള്‍ അവതരിപ്പിക്കുന്നു. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും പുതിയ വിവരങ്ങള്‍ പോലും ലഭ്യമാക്കാന്‍ പുതിയ ഓഫര്‍ അവസരം നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ഈ സംവിധാനത്തില്‍ രണ്ട് വൌച്ചറുകളാണ് ലഭ്യമാകുക. 57 നോട്ട് ഔട്ട്, 103 നോട്ട് ഔട്ട് എന്നീ വൌച്ചറുകള്‍ വഴി ആകര്‍ഷകവും ലളിതവുമായ മൂല്യ വര്‍ദ്ധിത സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനു പുറമെ ഗെയിമുകള്‍, ഗുഡ്ഡീസ്, ട്രിവിയ എന്നിവയും ബണ്ടില്‍ഡ് ടോക് ടൈമും സ്വന്തമാക്കാം.

പുതിയ ഓഫറില്‍ 57 നോട്ട്‌ഔട്ട്, 103 നോട്ട്‌ഔട്ട് റീചാര്‍ജ് കൂപ്പണുകളില്‍ യഥാക്രമം 28 രൂപയുടെയും 51 രൂപയുടെയും ടോക്ക് ടൈം ലഭിക്കും. 30 ദിവസത്തെ കാലാവധിയില്‍ വോയ്സ് കോളുകള്‍ വിളിക്കാന്‍ ഇതുപകരിക്കും. ഇതിനുപുറമെ ഈ രണ്ട് റീചാര്‍ജ് കൂപ്പണുകളുടെയും വരിക്കാര്‍ക്ക് 54321194 എന്ന നമ്പര്‍ ഡ്യല്‍ ചെയ്ത് യഥാക്രമം അഞ്ച്, പത്തു മിനിട്ട് നേരത്തേയ്ക്ക് സൌജന്യമായി ഓരോ ദിവസത്തേയും ക്രിക്കറ്റിന്റെ വിവരങ്ങള്‍ അറിയാം. രണ്ടു റീചാര്‍ജ് കൂപ്പണുകള്‍ക്കുമൊപ്പം ഒരു മാസത്തേയ്ക്ക് സൌജന്യം, ഐ‌വിആര്‍ അടിസ്ഥാനമാക്കിയുള്ള ഗസ്റ്റ് മാസ്റ്റര്‍ എന്ന വോയ്സ് ഗെയിമും ലഭിക്കും. ഓരോ ദിവസത്തെയും ക്രിക്കറ്റ് മത്സരം പ്രവചിക്കാന്‍ ഈ ഗെയിമില്‍ അവസരം ഉണ്ടാക്കും. ലോകകപ്പിന് ശേഷം മൊത്തം പോയന്റുകള്‍ അടിസ്ഥാനമാക്കി സമ്മാനങ്ങള്‍ ലഭിക്കും. ടീം ഇന്ത്യ ജേഴ്സി, ഷൂസ്, ഐ പോഡുകള്‍, എല്‍സി‌ഡി ടിവികള്‍ എന്നിവ സമ്മാനമായി ലഭിക്കും.

ഓരോ റീചാര്‍ജിനുമൊപ്പം വരിക്കാര്‍ക്ക് സൌജന്യമായി മൈ സോംഗ് സര്‍വീസും ലഭിക്കും. ടാറ്റാ ഇന്‍‌ഡികോ നമ്പരുകളില്‍ നിന്നുള്ള ഓരോ ഫോണ്‍ കോളിന് ശേഷവും ലൈവ് സ്കോറുകള്‍ അറിയാന്‍ കഴിയും. മാച്ച് ദിവസങ്ങളില്‍ മാച്ച് സ്കോറും മറ്റ് ദിവസങ്ങളില്‍ തെരഞ്ഞെടുത്ത പാട്ടുകളുമായിരിക്കും കേള്‍ക്കാന്‍ കഴിയുക. 103 നോട്ട്‌ഔട്ട് റീചാര്‍ജ് കൂപ്പണ്‍ വാങ്ങുന്നവര്‍ക്ക് കോള്‍ മീ ട്യൂണുകളുടെ സൌജന്യ വരിക്കാരാകം. ലൈവ് സ്കോര്‍ അപ്‌ഡേറ്റുകളായിരിക്കും റിംഗ് ടോണുകള്‍ക്ക് പകരമായി കേള്‍ക്കാന്‍ കഴിയുക.

ക്രിക്കറ്റ് ഗെയിംസ്, ക്രിക്കറ്റുമായി ബന്ധപ്പെട്ട വാ‍ള്‍‌പേപ്പറുകള്‍, ആനിമേഷന്‍, എന്നിവ ഡൈവ്‌ഇന്ന് വഴി ഡൌണ്‍ലോഡ് ചെയ്യാം. ലോകകപ്പിലുട നീളം, ഇരു വൌച്ചറുകളുടെയും വരിക്കാര്‍ക്ക് സൌജന്യമായി ക്രിക്കറ്റ് സ്കോറുകള്‍, ട്രിവിയ തുടങ്ങിയവ എസ്‌എം‌എസ് വഴി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

വെബ്ദുനിയ വായിക്കുക