ലൂപ് ടെലികോം അടച്ചുപൂട്ടി

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2012 (18:28 IST)
PRO
PRO
ലൂപ് ടെലികോം രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ടു ജി ടെലികോം ലൈസന്‍സ് റദ്ദാക്കിയ സാഹചര്യത്തിലാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

കമ്പനി 13 സര്‍ക്കിളുകളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 21 സര്‍ക്കിളുകളില്‍ ടുജി ലൈസന്‍സ് ലഭിച്ചിരുന്നു. സ്പെക്ട്രം കേസിനെ തുടര്‍ന്ന് സുപ്രീം‌കോടതി റദ്ദാക്കിയ 122 ടുജി ലൈസന്‍‌സുകളില്‍ ഇവയും ഉള്‍പ്പെടും.

ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ഉടന്‍ അയക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.