റയല്‍ മാഡ്രിഡ് സമ്പന്നരില്‍ ഒന്നാമത്

Webdunia
വ്യാഴം, 9 ഫെബ്രുവരി 2012 (10:13 IST)
ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്ലബ്ബുകളുടെ പട്ടികയില്‍ സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന് ഒന്നാം സ്ഥാനം. ഫ്ളൊറെന്റിനോ പെരസ് പ്രസിഡന്റായ റയലിന്റെ വരുമാനം 48 കോടി യൂറോയാണ്.

ഡിലോയിറ്റ് ഫുട്ബോള്‍ മണി ലീഗ് ആണ് സമ്പന്ന ക്ലബ്ബുകളുടെ പട്ടിയ തയ്യാറാക്കിയത്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് റയല്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

ബാഴ്സലോണ(45.3 കോടി യൂറോ), മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(36.98 കോടി യൂറോ) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.