രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (14:25 IST)
PRO
PRO
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കയറ്റുമതിക്കാരും ബാങ്കുകളും കൂടുതല്‍ ഡോളര്‍ വാങ്ങിയത് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ രൂപയുടെ മൂല്യം 19 പൈസ താഴ്ന്ന് 54.05/06 എന്ന നിലയിലെത്തി.

ഡോളറിന് പുറമെ മറ്റു കറന്‍സികള്‍ക്കെതിരെയുള്ള രൂപയുടെ മൂല്യവും താഴ്‌ന്നു. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 31 പൈസ ഉയര്‍ന്ന് 53.86/87 എന്ന നിലയിലായിരുന്നു. ആഭ്യന്തര ഓഹരി വിപണികളിലെ ഇടിവും രൂപയെ ബാധിച്ചു.

മുംബൈ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ സൂചികയായ നിഫ്റ്റിയും വലിയ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 75.34 പോയിന്റ് നഷ്ടത്തോടെ 19,256.35 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്.