സ്പൈസ് ജെറ്റ് എയര്‍ലൈന്‍സും ചെലവ് കുറഞ്ഞ വിമാനസര്‍വീസില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സും വിമാനടിക്കറ്റ് നിരക്ക് കുറച്ച് മത്സരിക്കുന്നതായി റിപ്പോര്‍ട്ട്.
ഏപ്രില്‍ പതിനാല് മുതല്‍ ജൂണ്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് സ്പൈസ് ജെറ്റ് ടിക്കറ്റ് നിരക്കില്‍ സൂപ്പര്‍ ഹോളി സെയില്‍സ് സ്കീം എന്ന പേരില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇളവ് ലഭിക്കുക.
ടിക്കറ്റിന് നല്‍കേണ്ട ഏറ്റവും കുറഞ്ഞ നിരക്ക് 1999 രൂപയാണ്. യാത്ര ചെയ്യുന്ന ദിവസത്തിന് 90 ദിവസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റിനായിരിക്കും ഇളവ് ലഭിക്കുക.
ഇന്‍ഡിഗോയുടെ ഇളവ് പ്രകാരം ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡിലേക്കുള്ള ടിക്കറ്റിന് 1,999 രൂപയാണ്. ഹൈദരാബാദില്‍ നിന്നും കൊച്ചിയിലേക്ക് 2,999 രൂപയും അമൃത്സറില് നിന്നും മുംബൈയിലേക്ക് 3,999 രൂപയുമാണെന്ന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.