മൊബൈല്‍ റീചാര്‍ജ് ചെയ്താല്‍ പൊള്ളും!

Webdunia
PRO
PRO
മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി) ആണ് റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ കൂട്ടാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.

ഇതോടെ 20 രൂപയ്ക്കു മുകളിലുള്ള റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ വര്‍ധിക്കും. 20 രൂപ വിലയുള്ള റീചാര്‍ജ് കൂപ്പണുകളുടെ പ്രോസസിംഗ് ഫീ രണ്ടു രൂപയില്‍ നിന്ന് മൂന്നു രൂപയായി ഉയരും. എന്നാല്‍ 20 രൂപയ്ക്കു താഴെയുള്ള ടോപ്അപ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല.

പ്രോസസിംഗ് ഫീ കൂടുന്നതോടെ ടോക്ടൈമില്‍ കുറവ് സംഭവിക്കും. എന്നാല്‍ പ്രോസസിംഗ് ഫീ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കു 10 രൂപയുടെ പ്രീപെയ്ഡ് കൂപ്പണുകള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ കമ്പനികള്‍ ട്രായി നിര്‍ദ്ദേശം നല്‍കി.