മൊബൈല്‍ നഷ്ടപ്പെട്ടാലും നശിച്ചാലും പണം കിട്ടും

Webdunia
ശനി, 1 ജൂണ്‍ 2013 (13:17 IST)
PRO
ഉപയോക്താക്കള്‍ക്ക് സന്തോഷം തരുന്ന ഒരു വാര്‍ത്തയുമായി നോക്കിയയുടെ ലുമിയ വിന്‍ഡോസ് ഫോണ്‍ 8 കേരളത്തില്‍ അവതരിപ്പിച്ചു. കള്ളന്‍ കൊണ്ടുപോയാലും ഹാന്‍ഡ് സെറ്റ് നശിച്ചാലും പേടിക്കേണ്ട. ന്യൂ ഇന്ത്യ അഷുറന്‍സുമായി ചേര്‍ന്ന് നോക്കിയ രാജ്യത്ത് ആദ്യമായി ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി.

ഹാന്‍ഡ്സെറ്റ് നഷ്ടപ്പെട്ടാലും നശിച്ചാലും ഈ പരിരക്ഷ ലഭിക്കും. വിലയുടെ 1.25 ശതമാനമാണ് പ്രീമിയം. ഏറ്റവും കുറഞ്ഞ പ്രീമിയം 50 രൂപ. ലുമിയ 920, 820, 720, 620, 520 എന്നിങ്ങനെ അഞ്ചുതരം ഉല്‍പ്പന്നങ്ങളാണ് 10,499 മുതല്‍ 32,639 രൂപവരെയുള്ള വിലകളില്‍ ലഭിക്കുന്നത്.

കേരളത്തിലെ 10 നഗരങ്ങളിലെ നോക്കിയ സ്റ്റോറുകളില്‍നിന്ന് വാങ്ങുന്ന നോക്കിയ ഉല്‍പ്പന്നങ്ങള്‍ക്കും ഈ പരിരക്ഷ ലഭിക്കുമെന്ന് നോക്കിയ ഇന്ത്യ റീജിണല്‍ ജനറല്‍ മാനേജര്‍ (സൗത്ത്) ടി എസ് ശ്രീധര്‍ പറഞ്ഞു.

ജെറ്റ് എയര്‍വെയ്സുമായി ചേര്‍ന്ന് ജെറ്റ് ആപ് സംവിധാനവുംനോക്കിയ ലുമിയ ഫോണുകളില്‍ ലഭ്യമാക്കും. വിമാനടിക്കറ്റ് ബുക്ക്ചെയ്യാന്‍ ഇതിലൂടെ കഴിയും.