ഇന്‍ഷ്വറന്‍സ് രംഗത്തെ പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി കേരളത്തില്‍ നാലു പുതിയ ശാഖകള്‍ കൂടി തുറന്നു.
മെറ്റ് ലൈഫിന്‍റെ പുതിയ ശാഖകള്‍ ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് പുതിയ ശാഖകള്‍ ആരംഭിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ മെറ്റ് ലൈഫിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ശാഖകള്‍ ആരംഭിക്കുന്നത് എന്ന് മെറ്റ് ലൈഫ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ് റെലന്‍ പറഞ്ഞു.
കമ്പനിയുടെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും സംസ്ഥാനത്തെ ഇടപാടുകാര്‍ക്ക് എളുപ്പം ലഭ്യമാക്കുക എന്നതാണ് ഈ പുതിയ ശാഖകള്‍ തുറക്കുന്നതോടേ ലക്ഷ്യമാക്കുന്നത്.
മെറ്റ്ലൈഫ് ഇന്‍ കോര്‍പ്പറേറ്റ് വടക്കന്‍ അമേരിക്കയിലെ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ ഏറ്റവും വലിയ കമ്പനിയായാണ് അറിയപ്പെടുന്നത്.
സമ്പൂര്‍ണ ലൈഫ് പ്ളാനായ മെറ്റ്സ്മാര്‍ട്ട് പ്ളസ്, കുട്ടികള്‍ക്കുള്ള മെറ്റ് ഭവിഷ്യ എന്നിവയെ കൂടാതെ വിവിധ പെന്‍ഷന്‍ ഉല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയിലിറക്കിയിട്ടുണ്ട്ന്ന് രാജേഷ് റെലന്‍ കൂട്ടിച്ചേര്‍ത്തു.