മാസവരുമാനം വെറും ഒരു ലക്ഷം രൂപ മാത്രമുള്ള 'ബിപി‌എല്‍' അമേരിക്കക്കാ‍ര്‍

Webdunia
വ്യാഴം, 21 ഫെബ്രുവരി 2013 (17:22 IST)
PRO
4.27 കോടി അമേരിക്കന്‍ ജനത ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ളവരാണെന്ന് യുഎസ് സെന്‍സസ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ദാരിദ്ര്യ നിരക്ക് 14.7 ശതമാനമാണ്. മുപ്പതു ലക്ഷത്തോളം ഇന്ത്യന്‍ അമേരിക്കക്കാരിലും 8.2 ശതമാനം അമേരിക്കന്‍ മാനദണ്ഡപ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണെന്ന് യു എസ് സെന്‍സസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കുടുംബത്തിന്റെ മൊത്തവരുമാനത്തെ ആസ്പദമാക്കിയാണ് അമേരിക്കന്‍ സര്‍ക്കാര്‍ ദാരിദ്ര്യ രേഖ നിശ്ചയിക്കുന്നത്. നാലംഗ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 23,​050 ഡോളറില്‍ ഇന്ത്യന്‍ രൂപയില്‍ 12 ലക്ഷത്തോളം താഴെയാണെങ്കലും അവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് കണ്‍ക്കാക്കുന്നത്.