മല്യ യുബി ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (15:03 IST)
PRO
PRO
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍‌‌സിന്റെ ഉടമ വിജയ് മല്യ യുണൈറ്റഡ് ബ്രുവറി ഹോള്‍ഡിംഗ്സിലെ (യുബി) ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. യുബി ഗ്രൂപ്പിന്റെ പ്രധാന പ്രമോട്ടര്‍മാരായ ഹെയ്നിക്കെനുമായി ഇതുസംബന്ധിച്ച് മല്യ ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

യുബി ഗ്രൂപ്പില്‍ മല്യക്ക് 23 ശതമാനം ഓഹരികളാണ് ഉള്ളത്. ഹെയ്നിക്കെനു 37.5 ശതമാനം ഓഹരികളാണ് ഉള്ളത്. മല്യ 12 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ആലോചിക്കുന്നത്.

എന്നാല്‍ ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് മല്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.