ബ്രസീലിയന്‍ കമ്പനിയെ ഏറ്റെടുക്കാന്‍ വിപ്രോ

Webdunia
ബുധന്‍, 11 മെയ് 2011 (16:39 IST)
PRO
PRO
ഐടി പ്രമുഖരായ വിപ്രോ ബ്രസീലിയന്‍ കമ്പനി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. ബ്രസീല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ഹൈഡ്രോളിക് സിലിന്‍ഡര്‍ നിര്‍മാണ കമ്പനിയായ ആര്‍ കെ എം ഇക്വിപ്പാമെന്റോസ് ഹിഡ്രൗളികോസ് ലിമിറ്റഡിനെയാണ് വിപ്രോ ഏറ്റെടുക്കുന്നത്.

എത്ര തുകയ്ക്കാകും ബ്രസീല്‍ കമ്പനിയെ ഏറ്റെടുക്കുക എന്ന് വിപ്രോ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ റെഗുലേറ്ററുടെ അനുമതി ലഭിക്കുന്നതനുസരിച്ച് നടപ്പ് പാദത്തില്‍ തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് വിപ്രോ അറിയിച്ചു.

അടിസ്ഥാന സൗകര്യ മേഖലയ്ക്കായി ഹൈഡ്രോളിക് സിലിന്‍ഡറുകള്‍ നിര്‍മിക്കുന്ന വിപ്രോയുടെ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ ഭാഗമായിട്ടാണ് ഏറ്റെടുക്കപ്പെടുന്ന കമ്പനി പ്രവര്‍ത്തിക്കുക.