പ്രതിഫലം കൂടുതല്‍ ഡി കാപ്രിയോയ്ക്ക്

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2011 (13:16 IST)
ഹോളിവുഡില്‍ 2010ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം ലിയൊനാര്‍ഡോ ഡി കാപ്രിയോ. കഴിഞ്ഞവര്‍ഷം 7.7 കോടി ഡോളര്‍ ആണ് ഡി കാപ്രിയോ നേടിയത്. മുമ്പ് ഒന്നാം സ്ഥാനക്കാരനായിരുന്ന ജോണി ഡെപ്പിനെയാണ് ഡി കാപ്രിയോ പിന്തള്ളിയത്. ഡെപ്പിന്റെ വരുമാനം അഞ്ചു കോടി ഡോളറാണ്.

ഇന്‍സസെപ്ഷന്‍, ഷട്ടര്‍ ഐലന്‍ഡ് എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റായതാണ് ഡി കാപ്രിയോക്ക് ഗുണകരമായത്. നാലു കോടി ഡോളര്‍ പ്രതിഫലം വാങ്ങുന്ന ആഡം സാന്‍ലറിനാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനക്കാരന്‍ വില്‍ സ്മിത്താണ്. ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ടോം ഹാങ്ക്സ്, ബെന്‍ സ്റ്റില്ലര്‍, റോബര്‍ട്ട് ഡോണി ജൂനിയര്‍, മാര്‍ക് വാള്‍ബെര്‍ഗ്, ടിം അല്ലന്‍, ടോം ക്രൂസ് എന്നിവരാണ് യഥാക്രമം അഞ്ച് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളവര്‍.