സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് വില 200 രൂപ വര്‍ധിച്ച് 21,120 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,640 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. ട്രോയ് ഔണ്‍സിന് ഇപ്പോള്‍ 1,774.10 ഡോളറാണ് വില.
ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.