പൊന്നുവില ഉയരുന്നു; പവന് 21,000

Webdunia
ശനി, 28 ജനുവരി 2012 (10:35 IST)
PRO
PRO
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 21,000 രൂപയായി. ഗ്രാമിനു 10 രൂപ വര്‍ധിച്ച്
2,625 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.