പവര്‍ സ്റ്റിയറിങ്ങുമായി ടാറ്റാ മോട്ടോഴ്സ് 'നാനോ ട്വിസ്റ്റ് പുറത്തിറക്കി. പുതിയ ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനമടങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിമോട്ട് കീലെസ് എന്‍ട്രി, ഗ്ലോവ് ബോക്സുകള്‍, ബ്ലൂടൂത്തും യുഎസ്ബി - ഓക്സിലറി കണക്ടിവിറ്റിയുമുള്ള 4-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിവ നാനോ ട്വിസ്റ്റിന്റെ പ്രത്യേകതയാണ്.
ലീറ്ററിന് 25.4 കിലോമീറ്റര്‍ മെയിലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഡാംസണ്‍ പര്‍പ്പിള്‍ (ന്യൂ), പേള്‍ വൈറ്റ്, റോയല്‍ ഗോള്‍ഡ്, പപ്പായ ഓറഞ്ച്, മീറ്റിയോര്‍ സില്‍വര്‍, ഡാസില്‍ ബ്ലൂ എന്നീ നിറങ്ങളില്‍ നാനോ ട്വിസ്റ്റ് നിരത്തിലിറങ്ങും.
ഇലക്ട്രിക് പവര്‍ അസിസ്റ്റഡ് സ്റ്റിയറിങ്ങിനു പുറമെ ആകര്‍ഷകമായ സൗകര്യങ്ങളുമുള്ള ട്വിസ്റ്റിന് 2,47,621 രൂപയാണു കൊച്ചി ഷോറൂം വില.