പുതിയ മുഖവുമായി അക്കോര്‍ഡ് എത്തി

തിങ്കള്‍, 21 ഫെബ്രുവരി 2011 (15:36 IST)
PRO
PRO
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, ആഡംബര കാറായ അക്കോര്‍ഡിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചു. 19.60 ലക്ഷത്തിനും 25.41 ലക്ഷം രൂപയ്ക്കും ഇടയിലാണ് പുതിയ അക്കോര്‍ഡിന്റെ വില.

രണ്ട് വിഭാഗത്തില്‍ പുതിയ അക്കോര്‍ഡ് ലഭ്യമാണ്. 2.4 ലിറ്റര്‍ പതിപ്പിന് 19.60- 20.36 ലക്ഷം രൂപയും 3.5 ലിറ്റര്‍ പതിപ്പിന് 25.41 ലക്ഷം രൂപയുമാണ് വില.

ഇന്ത്യയില്‍ അക്കോര്‍ഡ് അവതരിപ്പിച്ചതിന് ശേഷം 25,000 യൂണിറ്റ് കാറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. എട്ടാം തലമുറ അക്കോര്‍ഡ് 2008 മേയിലാണ് ഹോണ്ട പുറത്തിറക്കിയത്.

വെബ്ദുനിയ വായിക്കുക