പാചക വാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 31ന് അവസാനിക്കും. ഇതിനു ശേഷം പാചക വാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ലഭിക്കുകയുള്ളൂ.
തീയതി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച അന്തിമതീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ല. ആധാര്‍ നമ്പറും ഗ്യാസ് കണക്ഷനും തമ്മില്‍ ബന്ധിപ്പിക്കാത്ത ഉപയോക്‌താക്കള്‍ക്കു പാചകവാതകം നിഷേധിക്കില്ലെങ്കിലും സബ്സിഡി തുക ലഭിക്കില്ല.
ഇവ മൂന്നും ബന്ധിപ്പിച്ച ഉപയോക്‌താക്കള്‍ ഗ്യാസിനു ബുക്ക് ചെയ്‌താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സബ്സിഡി തുക അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും.