കഴിഞ്ഞയാഴ്ച രാജ്യത്തെ പത്ത് വലിയ കമ്പനികള്‍ 39,000 കോടി രൂപയുടെ നേട്ടമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ വിപണി മൂലധനത്തില്‍ 18116 കോടി രൂപയുടെ ഉയര്‍ച്ചയുണ്ടായി. 2,40880 കോടി രൂപയാണ് ജൂലൈ 25ന് അവസാനിച്ച ആഴ്ചയിലെ കമ്പനിയുടെ മൊത്തം വിപണി നേട്ടം.
മുംബൈ ഓഹരി വിപണിയില്‍ ഒ എന്‍ ജി സിക്ക് 8.13 ശതമാനം ഉയര്‍ച്ചയുണ്ടായി. മുന്‍ ആഴ്ച 2,22,763 കോടി രൂപയായിരുന്നു കമ്പനിയുടെ വിപണി വരവ്. ആറ് പൊതുമേഖല കമ്പനികളുടെയും നാല് സ്വകാര്യ കമ്പനികളുടെയും വിപണി മൂലധനം 16,13155 കോടി രൂപയായാണ് കഴിഞ്ഞയാഴ്ച ഉയര്‍ന്നത്. മുന്‍ ആഴ്ച ഇത് 1573754 കോടി രൂപയായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 12646 കോടി അധിക നേട്ടമുണ്ടാക്കി. 3,16,938 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞയാഴ്ച ഇത് 3,04292 കോടിയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ എന്‍ ടി പി സിയും സ്വകാര്യ ടെലികോം കമ്പനിയായ ഭാര്‍തി എയര്‍ടെല്ലും ചേര്‍ന്ന് 5429 കോടി നേട്ടമുണ്ടാക്കി.
അതേസമയം, സര്‍ക്കാര്‍ സ്ഥാപനമായ എം എം ടി സിക്കും എന്‍ എം ഡി സിക്കും കൂടി 12399.93 കോടി രൂപയുടെ നഷ്ടമുണ്ടായി. എം എം ടി സിയുടെ വിപണി മൂലധനം 152688 കോടി രൂപയും എന്‍ എം ഡി സിയുടേത് 146238 കോടി രൂപയും ആയി കുറഞ്ഞു. ഐ ടി കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസ് 7814 കോടി രൂപ നേട്ടമുണ്ടാക്കി എട്ടാം സ്ഥാനത്തുനിന്ന് ഏഴാമതായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 7496 കോടി നേട്ടമുണ്ടാക്കി പട്ടികയില്‍ ഇടം നേടി.
ഒഎന്‍ജിസി (2,40,880 കോടി രൂപ), ആര്‍ഐഎല്‍ (2,40,879 കോടി രൂപ), എന്‍ടിപിസി (1,73,855 കോടി രൂപ), ഭാരതി എയര്‍ടെല്‍ ( 1,57,759 കോടി രൂപ), എംഎംടിസി ( 1,52,688 കോടി രൂപ), എന്‍എംഡിസി ( 1,46,238 കോടി രൂപ), ഇന്‍ഫോസിസ് (1,14,804 കോടി രൂപ), ഭെല്‍ (1,07,851 കോടി),എസ്ബിഐ ( 1,07,834 കോടി രൂപ), ടി സി എസ് (94,308 കോടി രൂപ) എന്നിങ്ങനെയാണ് കമ്പനികളുടെ വിപണി മൂലധനം.