രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ്. ജൂലായ് 19ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് 11.98 ആയാണ് ഉയര്‍ന്നിരിക്കുന്നത്.
ഇതിന് തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 11.89 ആയിരുന്നു. പണപ്പെരുപ്പ നിരക്കില്‍ അന്നു നേരിയ കുറവും രേഖപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ആഴചയില്‍ കാര്യമായ ഉയര്‍ച്ചയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ പണപ്പെരുപ്പ നിരക്ക് 12 ശതമാനം കവിയുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നാണയപ്പെരുപ്പ നിരക്ക് പന്ത്രണ്ട് ശതമാനത്തില്‍ താഴെ തുടരുന്നത് സാമ്പത്തിക മേഖലയ്ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലക്‌ഷ്യമിടുന്ന വായ്പാ നയം റിസേര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകളില്‍ പണപ്പെരുപ്പതില്‍ കാര്യമായ കുറവുണടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില സ്ഥിരത നേടിയതും പണപ്പെരുപ്പ തോത് കുറയാന്‍ സഹായിക്കുമെന്നാണ് സൂചന.