നോക്കിയുടെ ചെന്നൈയിലെ പ്ലാന്റ് അടച്ച്‌പൂട്ടില്ല

Webdunia
ഞായര്‍, 25 ഓഗസ്റ്റ് 2013 (16:51 IST)
PRO
PRO
നോക്കിയുടെ ചെന്നൈയിലെ നിര്‍മ്മാണപ്ലാന്റ് അടച്ച്‌പൂട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിപണിയിലെ കനത്ത ഇടിവിനെ തുടര്‍ന്ന് രാജ്യത്തെ പ്രവര്‍ത്തനം നോക്കിയ അവസാനിപ്പിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചു എന്ന് വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് നോക്കിയ വിശദീകരണവുമായി രംഗത്തെത്തിയത്.

നോക്കിയ ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന സ്ഥാനം നോക്കിയയില്‍ നിന്ന് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങിന് ലഭിച്ചിരുന്നു.

ഇന്ത്യയിലെ വ്യവസായ അന്തരീക്ഷം കൂടുതല്‍ ഗുണപരമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് നോക്കിയ കമ്പനി അധികൃതര്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ ഭാവിയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനെ സ്വാധീനിച്ചേക്കാമെന്നും കമ്പനി പറയുന്നു.