നാല് ജിബി റാം, 256 ജിബി സ്റ്റോറേജ്; സോണി എക്സ്പീരിയ എക്സ്‌എ വണ്‍ അള്‍ട്ര വിപണിയില്‍ !

Webdunia
ഞായര്‍, 23 ജൂലൈ 2017 (12:47 IST)
സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ്‍ അവതരിപ്പിച്ചു. എക്സ്പീരിയ എക്സ്എ വണ്‍ അൾട്ര എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയിലെത്തുക. 23 മെഗാപിക്സൽ റിയർ ക്യാമറയും 16 മെഗാപിക്സൽ സെല്‍ഫി ക്യാമറയുമുള്ള ഈ ഫോണിന് 29,990 രൂപയാണ് വില.
 
ആറ് ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്. കൂടാതെ നാല് ജിബി റാം, എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേണൽ മെമ്മറി, 2700 എംഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ടായിരിക്കും.
Next Article