പുതിയ നാല്‍പത്തിമൂന്ന് ട്രെയിനുകള്‍ കൂടി അനുവദിച്ച് കൊണ്ട് റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് തന്‍റെ ആറാമത് ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. കേരളത്തിന് പുതിയ രണ്ട് ട്രെയിനുകള്‍ ലഭിച്ചിട്ടുണ്ട്.
ബിലാസ്പൂര്‍-തിരുനല്‍വേലി എക്സ്പ്രസ്, റാഞ്ചി ജയനഗര്‍ എക്സ്പ്രസ്, സെക്കന്തരാബാദ് മനുഗുരു സൂപര്‍ഫാസ്റ്റ്, മുംബൈ കര്‍വാര്‍ എക്സ്പ്രസ്, ഭോപാല്‍ ലക്നൌ ഗരീബ്‌രഥ് എക്സ്പ്രസ്, കൊല്‍ഹാപൂര്‍ സിഎസ്‌ടി ധന്‍ബാദ് ലിങ്ക് സര്‍വീസ്, സെങ്കോട്ട ഈറോഡ് പാസഞ്ചര്‍, ദിബ്രുഗ ചാണ്ഢിഗഡ് എക്സ്പ്രസ്, ദര്‍ഗ് ജയ്പൂര്‍ വീക്കിലി ട്രെയിന്‍, മുംബൈ ധന്‍ബാദ് എക്സ്പ്രസ്, അജ്മീര്‍ ഭഗല്‍പൂര്‍ ഗരീബ്‌രഥ് എക്സ്പ്രസ്, നിസാമുദ്ദീന്‍ ബാംഗ്ലൂര്‍ രാജ്ധാനി എക്സ്പ്രസ്, ബരാവുനി ഡല്‍ഹി എക്സ്പ്രസ്, മൈസൂര്‍ യശ്വന്ത്‌പൂര്‍ എക്സ്പ്രസ്, ജമല്‍പൂര്‍ ഗയ പാസഞ്ചര്‍, കൊരാപട്ട് റൂര്‍കേല എക്സ്പ്രസ്, ആഗ്ര അജ്മീര്‍ സൂപ്പര്‍ഫാസ്റ്റ്, സീതമാര്‍ഹി പാറ്റ്ന ലിങ്ക് സര്‍വീസ്, തിരുച്ചിറപള്ളി മധുരൈ എക്സ്പ്രസ്, മുംബൈ ബിക്കനേര്‍ സൂപ്പര്‍ഫാസ്റ്റ്, ജയനഗര്‍ അജ്മീര്‍ ലിങ്ക് സര്‍വീസ്, മുംബൈ ബിക്കനേര്‍ എക്സ്പ്രസ്, ആഗ്ര ലക്നൌ എക്സ്പ്രസ്, ഗാന്ധിധാം ഖൊരക്പൂര്‍ എക്സ്പ്രസ്, മുംബൈ തിരുവനന്തപുരം എക്സ്പ്രസ്, ഗ്വാളിയോര്‍ ഭോപാല്‍ എക്സ്പ്രസ്, വാരണാസി ജമ്മു എക്സ്പ്രസ്, ഡല്‍ഹി ഗുവഹതി രാജധാനി എക്സ്പ്രസ്, മുംബൈ തിരുനല്‍വേലി സൂപ്പര്‍ ഫാസ്റ്റ്, ജമ്മു താവി ദര്‍ഭംഗ ഗരീബ്‌രഥ് എക്സ്പ്രസ്, സഹര്‍സ ഡല്‍ഹി എക്സ്പ്രസ്, കോയമ്പത്തൂര്‍ ട്യൂട്ടിക്കോണ്‍ ലിങ്ക് സര്‍വീസ്, ഹൌറ ഹരിദ്വാര്‍ സൂപ്പര്‍ഫാസ്റ്റ്, മച്ചലിപട്ടണം മുംബൈ സൂപ്പര്‍ഫാസ്റ്റ്, ഗൊരഖ്പൂര്‍ മുംബൈ സൂപ്പര്‍ ഫാസ്റ്റ്, ഝാജ പാറ്റ്ന എക്സ്പ്രസ്, ന്യൂഡല്‍ഹി പല്‍വാള്‍ എക്സ്പ്രസ്, വരാവല്‍ മുംബൈ ലിങ്ക് എക്സ്പ്രസ്, റാഞ്ചി പാറ്റ്ന എക്സ്പ്രസ്, ഹാജിപൂര്‍ ബാഗഹ ലിങ്ക് സര്‍വീസ്, ഝാന്‍സി ചിന്ത്വാര എക്സ്പ്രസ്, മുംബൈ ജോധ്പൂര്‍ എക്സ്പ്രസ്, ഹൌറ ഡല്‍ഹി ലിങ്ക് എക്സ്പ്രസ് എന്നിവയാണ് പുതിയതായി അനുവദിച്ച ട്രെയിനുകള്‍.
ഇതിനുപുറമെ റാഞ്ചി അലിപുര്‍ദ്വാര്‍ എക്സ്പ്രസ് ഗുവഹതിവരെയും ജബല്‍പൂര്‍ ഭോപാല്‍ എക്സ്പ്രസ് ഇന്‍ഡോര്‍ വരെയും നീട്ടി. ഹൌറ ഗ്വാളിയോര്‍ എക്സ്പ്രസ്, ഹൌറ ആഗ്ര എക്സ്പ്രസ് എന്നിവ മഥുര വരെ നീട്ടിയിട്ടുണ്ട്. ജോധ്പൂര്‍ ബാംഗ്ലൂര്‍ എക്സ്പ്രസ് കോയമ്പത്തൂര്‍ വരെയും മുംബൈ ജബല്‍പൂര്‍ എക്സ്പ്രസ് അലഹാബാദ് വരെയും മുംബൈ ബറോഡ എക്സ്പ്രസ് ചോട്ട ഉദയ്പൂര്‍ വരെയും മുംബൈ ജയ്പൂര്‍ ഗരീബ്‌രഥ് എക്സ്പ്രസ് ഡല്‍ഹി വരെയും നീട്ടിയിട്ടുണ്ട്.
മറ്റ് പതിമൂന്ന് ട്രെയിനുകളുടെ സര്‍വീസുകളുടെ എണ്ണത്തിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഡല്‍ഹി ദിബ്രുഗ രാജധാനി എക്സ്പ്രസ്, സീമാഞ്ചല്‍ എക്സ്പ്രസ് എന്നിവ ആഴ്ചയില്‍ ആറ് ദിവസമായും ഭുവന്വേശ്വര്‍ ഡല്‍ഹി രാജ്ധാനി എക്സ്പ്രസ് ആഴ്ചയില്‍ നാല് ദിവസമായും വര്‍ദ്ധിപ്പിച്ചു. അഹമ്മദാബാദ് പാറ്റ്ന എക്സ്പ്രസ്, നിസാമുദ്ദീന്‍ ദര്‍ഗ് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തും. നിസാമുദ്ദീന്‍ മോത്തിഹാരി എക്സ്പ്രസ്, ഭോപ്പാല്‍ ലക്നൌ എക്സ്പ്രസ് എന്നിവ ആഴ്ചയില്‍ രണ്ട് ദിവസമായി വര്‍ദ്ധിപ്പിച്ചു. സെക്കന്തരാബാദ് പാറ്റ്ന എക്സ്പ്രസ്, സെക്കന്തരാബാദ് വിശാഖപട്ടണം ഗരീബ് രഥ് എക്സ്പ്രസ്, മുംബൈ അമരാവതി എക്സ്പ്രസ്, പൂന പാറ്റ്ന എക്സ്പ്രസ് അഹമ്മദാബാദ് ഡല്‍ഹി രാജ്ധാനി എക്സ്പ്രസ്, പുരി ഹൌറ എക്സ്പ്രസ് എന്നിവ ദിവസവും സര്‍വീസ് നടത്തും.