രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും പുതുതായി സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആഭ്യന്തര സെക്ടറുകളിലെ സേവനം വ്യാപിപ്പിക്കുന്നതിനൊപ്പം ബാങ്കോക്ക്, കാഠ്മണ്ഡു, സിംഗപ്പൂര്‍ തുടങ്ങി രാജ്യാന്തര സെക്ടറിലേക്കും സര്‍വീസ് ലക്ഷ്യമിടുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.