ടെക് മഹീന്ദ്രയ്ക്ക് സത്യത്തില്‍ 43 ശതമാനം ഓഹരികള്‍

വെള്ളി, 10 ജൂലൈ 2009 (18:00 IST)
സത്യം കമ്പ്യൂട്ടറിന്‍റെ 198.6 മില്യണ്‍ ഓഹരികള്‍ ടെക് മഹീ‍ന്ദ്രയുടെ ഉപസംരംഭമായ വെഞ്ചുര്‍ബേ കള്‍സള്‍ട്ടന്‍റിന് കൈമാറി. ഇതോടെ ടെക് മഹീന്ദ്രയ്ക്ക് സത്യത്തില്‍ 43 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചു.

1,152 കോടി രൂപയ്ക്കാണ് (230 മില്യണ്‍ ഡോളര്‍) വെഞ്ചുര്‍ബേ മഹീന്ദ്ര സത്യത്തിന്‍റെ ഓഹരികള്‍ സ്വന്തമാക്കിയത്. സത്യം കമ്പ്യൂട്ടര്‍ സര്‍വീസസും ടെക് മഹിന്ദ്രയും തമ്മിലുള്ള ഓഹരി കൈമാറ്റ വ്യവസ്ഥ പ്രകാരമാണിത്.

ഓപണ്‍ ഓഫറിലൂടെ സത്യത്തിന്‍റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് ടെക് മഹീന്ദ്ര ലക് ഷ്യമിട്ടിരുന്നതെങ്കിലും 0.1 ശതമാനം ഓഹരികള്‍ മാത്രമാണ് സ്വന്തമാക്കാനായത്. അതിനാല്‍ പ്രിഫറന്‍ഷ്യല്‍ അലോട്മെന്‍റിലൂടെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാനാണ് ടെക് മഹീന്ദ്ര ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക