ടുജി സ്പെക്ട്രം: പുനര്‍ലേലം ഓഗസ്റ്റ്‌ 31 വരെ

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2012 (17:14 IST)
PTI
ടുജി സ്പെക്ട്രം പുനര്‍ലേലം നടത്താനുള്ള സമയപരിധി ഓഗസ്റ്റ്‌ 31 വരെയാക്കി. സുപ്രീംകോടതിയാണ് സമയപരിധി നീട്ടിനല്‍കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ജൂണ്‍ രണ്ടാണ്.

എ രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത്‌ വിതരണം ചെയ്ത 122 സ്പെക്ട്രം ലൈസന്‍സുകള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ജസ്റ്റിസ് ജി എസ് സിംഗ്‌വിയും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും അംഗങ്ങളായ ബഞ്ചാണ് പുനര്‍ലേലം നടത്താനുള്ള സമയപരിധി നീട്ടിയത്.