ജി‌ഡി‌പി വളര്‍ച്ച കുറഞ്ഞു

Webdunia
രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അഥവാ ജി.ഡി.പി നിരക്ക് 8.4 ശതമാനമായി കുറഞ്ഞു. ധനമന്ത്രി ചിദംബരം പാര്‍ലമെന്‍റില്‍ വച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ 2007 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 8.4 ശതമാനം മാത്രമാണെന്ന് കണക്കാക്കുന്നു.

അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 9.1 ശതമാനമായിരുന്നു. എന്നാല്‍ 2006-07 സാമ്പത്തിക വര്‍ഷത്തെ മൊത്തം വളര്‍ച്ചാ നിരക്ക് 9.6 ശതമാനമായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാന വര്‍ദ്ധന നിരക്ക് 8.7 ശതമാനം ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. വളര്‍ച്ചയില്‍ വലിയ വര്‍ദ്ധനയുണ്ടാക്കിയില്ലെങ്കിലും ഈ നിലയെങ്കിലും തുടരണമെന്ന ആഗ്രഹത്തിലാണ് സര്‍ക്കാര്‍.