ഗോള്‍ഡന്‍ പീക്കോക്ക്‌ മഹീന്ദ്രയ്ക്ക്‌

Webdunia
2007 ലെ ഗോള്‍ഡന്‍ പീക്കോക്ക്‌ അവാര്‍ഡ്‌ പുനാ ആസ്താനമായുള്ള മഹീന്ദ്രാ യുണൈറ്റഡിനു ലഭിച്ചു. ഗോള്‍ഡന്‍ പീക്കോക്ക്‌ പുരസ്കാരങ്ങളിലെ ഇക്കോ ഇന്നൊവേഷന്‍ എന്ന വിഭാഗത്തിലാണ്‌ മഹീന്ദ്രയുടെ ബിജ്‌ലി എന്ന വാഹനം അര്‍ഹമായത്‌.

ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത ഗിയര്‍ ബോക്‌സ്‌, റേഡിയേറ്റര്‍, സെയിലന്‍സര്‍ എന്നിവ ഇല്ല എന്നതാണ്‌.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതും പൂര്‍ണമായി മലിനീകരണം ഒഴിവാക്കുന്നതും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ വാഹനമാണ്‌ ബിജ്‌ലി.

ബിജ്‌ലിക്ക്‌ 35 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 72 വോള്‍ട്ട്‌സ്‌ ഡിസി മോട്ടോറിലാണ്‌ ഈ വാഹനം പ്രവര്‍ത്തിക്കുന്നത്‌. പന്ത്രണ്ട്‌ ബാറ്ററികൊണ്ട്‌ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ വാഹനത്തിനു കഴിയും എന്നതാണ്‌ മറ്റൊരു പ്രത്യേകത.