ഗൂഗിളിനെ ആപ്പിള്‍ കടത്തിവെട്ടി

Webdunia
വെള്ളി, 27 ജനുവരി 2012 (15:55 IST)
യു എസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിളിന് മുന്നേറ്റം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളെ പിന്തള്ളിയാണ് ആപ്പിള്‍ മുന്നിലെത്തിയിരിക്കുന്നത്.

ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ യു എസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആ‍പ്പിളിന്റെ പങ്കാളിത്തം ഇരട്ടിയായിരിക്കുകയാണ്. അപ്പിളിന്റെ വിപണി പങ്കാളിത്തം 44.9 ശതമാനമായി വര്‍ധിച്ചപ്പോള്‍ ആന്‍ഡ്രോയിഡിന്റെ പങ്കാളിത്തം 44.8 ശതമാനമായി കുറഞ്ഞെന്ന് വിപണി ഗവേഷക സ്ഥാപനമായ കന്റാര്‍ വേള്‍ഡ്പാന‌ല്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ഐ‌ഫോണ്‍ 4എസിന്റെ മികച്ച വില്‍പ്പനയാണ് യു എസില്‍ ആന്‍ഡ്രോയിഡിനെ പിന്തള്ളാന്‍ ആപ്പിളിന് സഹായകരമായത്. അതേസമയം ആഗോളവിപണിയില്‍ ആന്‍ഡ്രോയിഡ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.