കേരള ടൂറിസത്തിന് സിഎന്‍ബിസി ആവാസ് അവാര്‍ഡ്

Webdunia
വെള്ളി, 25 നവം‌ബര്‍ 2011 (14:56 IST)
കേരള ടൂറിസത്തിന് സി എന്‍ ബി സി ആവാസ് ട്രാവല്‍ അവാര്‍ഡ്. മികച്ച ടൂറിസം വകുപ്പിനുള്ള പുരസ്‌കാരമാണ് കേരളത്തെ തേടിയെത്തിയത്. ഇതേവിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയാണ് കേരളം പുരസ്‌കാരം നേടുന്നത്.

രാജ്യത്തെ 12 നഗരങ്ങളില്‍ ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് നീല്‍സണ്‍ നടത്തിയ വോട്ടെടുപ്പിലാണ് കേരളം സ്ഥാനം നിലനിര്‍ത്തിയത്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രി സുബോധ്കാന്ത് സഹായി കേരള ടൂറിസം അഡിഷണല്‍ ഡയറക്ടര്‍ രത്തന്‍ കേല്‍ക്കറിന് അവാര്‍ഡ് സമ്മാനിച്ചു. കേരള ടൂറിസത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.