കേരളത്തില്‍ 758 സ്വകാര്യ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു

Webdunia
ഞായര്‍, 21 ജൂലൈ 2013 (11:18 IST)
PRO
PRO
കേരളത്തില്‍ 758 സ്വകാര്യ കമ്പനികളും 10 പബ്ലിക് ലിമിറ്റഡ് കമ്പനികളും ഈ സാമ്പത്തിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ 50 ലക്ഷത്തിലധികം രൂപ അംഗീകൃത മൂലധനമുള്ള 52 വന്‍കിട കമ്പനികളുണ്ട്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 768 കമ്പനികളില്‍ ഏറ്റവുമധികം എറണാകുളത്താണ്. 260 കമ്പനികളാണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 121 ഉം 108ഉം കമ്പനികളും കാസര്‍കോട് ഏഴ് കമ്പനികളുമാണ് രജിസ്റ്റര്‍ ചെയ്തത്.

രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ 118 എണ്ണം ഐടി അനുബന്ധമേഖലയുമായി ബന്ധപ്പെട്ടവയാണ്. 82 കമ്പനികള്‍ ഉത്പാദന മേഖലയുമായും 63 കമ്പനികള്‍ കെട്ടിട നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടവയാണ്.