കേരളത്തിന് 17,000 കോടിയുടെ പദ്ധതി വിഹിതം

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2013 (18:49 IST)
PRO
PRO
കേരളത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം പതിനേഴായിരം കോടി രൂപ പദ്ധതി വിഹിതം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡം മാറ്റുന്ന കാര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 21 .34 കോടി രൂപയുടെ വര്‍ധനവാണ് പുതിയ പദ്ധതിയില്‍ ഉണ്ടായത്. കൊച്ചി മെട്രോ, തിരുവനന്തപുരം കോഴിക്കോട് മോണോറെയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മൊബിലിറ്റി ഹബ്ബ് വിഴിഞ്ഞം തുറമുഖം തുടങ്ങിയ എല്ലാ പ്രധാന പദ്ധതികള്‍ക്കും അതിനാവശ്യപ്പെട്ട തുക പദ്ധതി വിഹിതത്തില്‍ അനുവദിച്ചിട്ടുണ്ട്.

കാസര്‍കോട് പാക്കേജ്, കേരളാ റോഡ് ട്രാന്‍സ്പോര്‍ട്ട് പാക്കേജ് എന്നിവ കൂടാതെ കൊച്ചി പാലക്കാട് നാഷണല്‍ ഇന്‍വസ്റ്റ് മെന്റ് ആന്റ് മാനിഫാക്ടറിംഗ് സോളിനു വേണ്ടിയും കേരളം സഹായം ആവശ്യപ്പെട്ടിരുന്നു. കേരളം ആവശ്യപ്പെട്ട എല്ലാ പദ്ധതികള്‍ക്കും പദ്ധതി വിഹിതമായി തുക അനുവദിച്ചിട്ടുണ്ട്.

പല കേന്ദ്ര പദ്ധതികളുമായും ബന്ധപ്പെട്ട് കേരളത്തിന് അനുകൂലമായ രീതിയില്‍ മാനദണ്ഡങ്ങള്‍ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് പ്ലാനിംഗ് കമ്മീഷന്‍ അറിയിച്ചു.