കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഏഴ് ശതമാനം വര്‍ദ്ധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലായിരിക്കും ക്ഷാമബത്ത വര്‍ധിപ്പിക്കുക. നിലവില്‍ 58 ശതമാനമാണ് കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത. ഇത് 65 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം.
ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത് മൂലം കേന്ദ്രസര്‍ക്കാരിന് 7,500 കോടി രൂപയുടെ അധിക ചെലവ് ഉണ്ടാവുമെന്നാണ് കരുതുന്നത്.