കേന്ദ്രത്തിന്റെ തെറ്റായ നയം മൂലമാണ് സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായത്: തോമസ് ഐസക്

Webdunia
ബുധന്‍, 3 മെയ് 2017 (12:47 IST)
സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായതു കൊണ്ട് ഉള്ള നോട്ടുകള്‍ കൈയ്യില്‍ തന്നെ സൂക്ഷിക്കുന്ന സ്വഭാവം കറന്‍സി ക്ഷാമത്തിന് കാരണമായെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. കറന്‍സി ദൗർലഭ്യത്തെക്കുറിച്ച് പാറക്കല്‍ അബ്ദുള്ള പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
 
അതേസമയം അടുത്ത ജിഎസ് ടി യോഗം ഈ വിഷയം ചര്‍ച്ച ചെയുമെന്നും നോട്ട് ക്ഷാമം ഇപ്പോഴാണ് അതിരൂക്ഷമായതെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നോട്ട് ക്ഷാമം എന്ത് കൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 
Next Article